നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു,വാതക ചോർച്ചയില്ല.
കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.വാതക ചോര്‍ച്ച ഇല്ല. അധികൃതര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമെത്തി ടാങ്കര്‍ സ്ഥലത്തുനിന്ന് മാറ്റും.