പള്ളത്തടുക്ക കോരിക്കാറിലെ ഖുവ്വത്തുൽ ഇസ്ലാം മദ്റ സഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ അക്ഷരത്താഴിന് പുതിയ സാരഥികൾ
ബദിയടുക്ക :പള്ളത്തടുക്ക ഖുവ്വത്തുൽ ഇസ്ലാം മദ്റ സഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന് അക്ഷരത്താഴ് പുതിയ ഭാരവാഹികൾ . കൺവീനറായി സൈഫുദ്ധീൻ ഗോളിയടിയെയും , ചെയർമാനായി അഡ്വ.സാഫിറിനെ യും ഫിനാൻസ് സെക്രട്ടറിയായി മൊയ്നുദ്ദിൻ ഗോളിയടിയെയും തിരഞ്ഞെടുത്തു.അക്ഷരത്താഴ് മുൻ അധ്യക്ഷൻ ഹബീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. . ജോയിന്റ് സെക്രെട്ടറിമാരായി ആഷിഫ് കോരിക്കാർ , റഫീഖ് കോരിക്കാർ , നിസാമുദ്ദിൻ ചാലക്കോടും വൈസ് പ്രെസിഡന്റുമാരായി റസാഖ് ചാലക്കോട് , മുനവ്വർ ഗോളിയടി , ഹബീബ് റഹ്മാൻ ഗോളിയടി എന്നിവരെയും തിരഞ്ഞെടുത്തു . ഈ വർഷം അക്ഷരത്താഴിന്റെ 7 ആം വാർഷികമാണ് ആഘോഷിച്ചത് .2012 ൽ തുടക്കം കുറിക്കുകയും കോരിക്കാറിലെ വിദ്യാർത്ഥികളിൽ , ശാസ്ത്ര സാഹിത്യ കല മേഖലകളിൽ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സംരംഭമാണ് അക്ഷരത്താഴ് . 2016 ൽ 25 ഓളം മദ്രസ കേന്ദ്രികരിച്ചു നടന്ന മീലാദ് ഫെസ്റ്റും 2017 ൽ നടന്ന ശാസ്ത്ര മേളയും സംഘടിപ്പിച്ചു.. മത വിദ്യഭ്യാസ രംഗത്തു ആർജവമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയും വിദ്യാർത്ഥികൾക്കിടയിൽ കരിയർ ബിൽഡിംഗ് രൂപപ്പെടുത്തുകയും ചെയ്തു. പെൺകുട്ടികൾക്കും ,വീട്ടമ്മമ്മാർക്കും കോരിക്കാറിൽ ഇതിനോടകം തന്നെ അക്ഷരതാഴ്വിവിധ പരിപാടികൾ നടത്തി. കാലത്തിനൊത്ത കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്ന അക്ഷരത്താഴ്കോരിക്കാറിലെ നാട്ടുകാർക്കിടയിൽ ആവേശമായിക്കഴിഞ്ഞു.