വിശാഖപട്ടണത്ത് ഏറ്റുമുട്ടല്‍: ആറ് നക്സലുകളെ വധിച്ചു
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലുകള്‍ കൊല്ലപ്പെട്ടതായി പോലീസ്. തീഗലമേഖ്ഖ വനമേഖലയില്‍ നക്സലുകളും പോലീസിലെ ഗ്രേഹോണ്ട്സ് വിഭാഗവും തമ്മിലാണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വനിതയാണ്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വിശാഖ റൂറല്‍ എസ്.പി ബിവി കൃഷ്ണ റാവു പറഞ്ഞു. ഒരു എ.കെ 47, ഒരു എസ്.എല്‍.ആര്, മൂന്ന് 303 റൈഫിള്‍സ് തുടങ്ങി നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. പോലീസ് സേനയുടെ ഭാഗത്ത് ആര്‍ക്കും നാശനഷ്ടമില്ല.