പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്കിയ നെല്ലിക്കുന്നിലെ രക്ഷിതാവിനെതിരെ കേസ്
കാസര്‍കോട്: കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി തുടരുന്നതിനിടയിൽ പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്കിയ പിതാവിനെതിരെ ടൗൺ പോലീസ് കേസെടുത്തു. കുട്ടി ഓടിക്കുകയായിരുന്ന കെ എല്‍ 14 എക്സ് 1664 നമ്പര്‍ ബൈക്കാണ് നായക്സ് റോഡില്‍ വെച്ച് പോലീസ് പിടികൂടിയത്. നെല്ലിക്കുന്നിലെ എൻ.എ.സാദിഖിനെതിരെയാണ് കേസെടുത്തത് .