മത്സ്യവണ്ടിയിൽ കടത്തുകയായിരുന്ന 2100 ലി റ്റർ സ്പിരിറ്റുമായി രണ്ടു പേരെ ബേക്കൽ പോലീസ് പിടികൂടി.
ബേക്കൽ; വാ ഹന പരിശോധന നടത്തുന്ന തിനിടെ മത്സ്യവണ്ടിയിൽ കടത്തുകയായിരുന്ന 2100 ലി റ്റർ സ്പിരിറ്റുമായി രണ്ടു പേരെ പോലീസ് പിടികൂടി.
മഞ്ചേശ്വരം കുഞ്ചത്തൂർ ഹിൽ — ടോപ്പ് സ്വദേശി സക്കീർ മൻ സിലിൽ അബ്ദുൾ റഹ്മാൻ മു ബാറക് (30), കുഞ്ചത്തൂർ ആമീന മൻസിലിൽ സയ്യിദ് മുഹമ്മദ് ഇമ്രാൻ (25) എന്നിവരെയാ ണ് ബേക്കൽ ഇൻസ്പെക്ടർ ടി.വി. പ്രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ.പി. അനിൽ ബാബു ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ സജിത്, കെ.എ.പി.യിലെ പോലീസുകാരായ കെ.ആർ. നിഖിൽ, പ്രശാന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇന്ന് പുലർച്ചെ 1.40 ഓടെ വാഹന പരിശോധന ക്കിടെ പാലക്കുന്നിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എ. 19, എ.ഡി. 2031 നമ്പർ പിക് അപ്പ് മത്സ്യ വണ്ടിയിൽ നിന്നാണ് മീൻബോക്സ് ഫ്രീസറിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മുപ്പത്തിയഞ്ച് ലിറ്റർ കൊള്ളുന്ന അറുപത് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പോലീസ് പിടികൂടിയത്
കർണ്ണാടകത്തിൽ നിന്നു കോഴിക്കോടേക്ക് കൊണ്ടു പോവുകയായിരുന്നു സ്പിരിറ്റ് . എന്നാൽ കണ്ണൂരിലെത്തിയപ്പോൾ തിരിച്ചു കൊണ്ടു പോകാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് തുമ്മനാടിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനിടെ രഹസ്യ വിവരം ലഭിച്ച പോലീസ് പാലക്കു ന്നിൽ വെച്ചാണ് പിടികൂടിയത്. പിടിയിലായ പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു സ്പിരിറ്റ് കൈമാറാൻ ഏല്പി ച്ച ഉടമയെയും തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊർജ്ജി തമാക്കി. സ്പിരിറ്റും ലോറിയും പോലീസ് കസ്റ്റ് ഡിയിലെടുത്തു