പത്തനാപുരത്ത് കോവിഡ് കേന്ദ്രത്തിൽ നിന്ന് കടത്തിയ സർജിക്കൽ സ്പിരിറ്റ് കഴിച്ച് 2 പേർ മരിച്ചു,2 പേർ ആശുപത്രിയിൽ
പത്തനാപുരം:സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ.
കുവാത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രസാദ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് റ്റെപ് ഡൗൺ സിഎഫ്എൽസിയിലെ താത്കാലിക വാച്ചർ ചെളിക്കുഴി സ്വദേശി മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്.
ശശി, രാജീവ് എന്നിവർ കോട്ടയം മെഡികൽ കോളേജ് ആശും പത്രിയിൽ ചികിത്സയിലാണ്.സിഎഫ്എൽസിയിൽ നിന്ന് കൊണ്ട് പോയ സർജിക്കൽ സ്പിരിറ്റ് കഴിച്ചതാണ് മരണത്തിന് കാരണം എന്ന് പറയുന്നു