ചാലക്കുടിയില്‍ ആംബുലന്‍സ് കുഴിയില്‍ വീണ് ഹൃദ്രോഗി മരിച്ചു
തൃശൂര്‍: ചാലക്കുടയില്‍ രോഗിയുമായി വന്ന ആംബുലന്‍സ് കുഴിയില്‍ വീണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരി്ച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
മാള സ്വദേശിയായ ജോണ്സണ് ആണ് മരിച്ചത്. ഹൃദയഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ആണ് പുലര്‍ച്ചെ ഒരു മണിയോടെ കുഴിയില്‍ വീണത്.
റോഡില്‍ കാന നിര്‍മ്മാണത്തിനിടെ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതറിയാതെയാണ് ആംബുലന്‍സ് ഇതുവഴി എത്തിയത്. റോഡില്‍ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതും അപകടത്തിന് കാരണമായി.
വീഴ്ചയുടെ ആഘാതത്തില്‍ രോഗി മരണമടയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ പരിക്ക് നിസാരമാണ്.