പിതാവിന്റെ സ്മരണയ്ക്ക് മാണിക്കോത്ത് ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 8 സ്മാര്‍ട്ട് ഫോണ്‍ നല്കി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മക്കൾ
അജാനൂര്‍ : മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്കൂളില്‍ മുൻ അദ്ധ്യാപകർ പ്രസാദ് മാസ്റ്ററുടെയും ഭാര്യ ഷീല ടീച്ചറുടെയും മക്കളും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായ പ്രജീഷ്,പ്രിയേഷ് എന്നിവര്‍ ചേര്‍ന്ന് പിതാവ്
പ്രസാദ് മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന മാണിക്കോത്ത് ഫിഷറീസ് സ്കുളിലെ 8 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കി മാതൃകയായി. മൂത്തമകന് പ്രജീഷ് ജര്‍മനിയിലും , പ്രിയേഷ് യു എസി ലും ജോലി ചെയത് വരികയാണ്.ഇവരുടെ മാതാവ് ഷീല ടീച്ചര്‍ നേരത്തെ ഇതേ സ്കുളില്‍ പ്രധാന അദ്ധ്യാപികയായി വിരമിച്ചിരുന്നു.പ്രസാദ് മാഷ് 2016 ല്‍ നിര്യാതനായി..മൊബെല്‍ ഫോണ്‍ വിതരണ ചടങ്ങിന്റെ ഉല്‍ഘാടനം ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീധരന് നിര്‍വ്വഹിച്ചു, പി ടി എ വൈസ്.പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷക്കീല ബദ്റുദ്ധീന്‍, മുന്‍ പ്രധാന അദ്ധ്യാപകന് എം.വി രാമചന്ദ്രന് മാഷ്,പി ടി എ വൈസ് പ്രസിഡന്റ്
സുരേഷ് പുതിയടത്ത് ,സീനിയര്‍ അസിസ്റ്റന്റ് തുടങ്ങിയവര്‍ സംസാരിച്ചു.കെ.കുമാര്‍ മാഷ് സ്വാഗതവും മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു