മടിക്കൈ സ്കൂൾ ഫോൺ ചലഞ്ചിന് വൻ സ്വീകാര്യത
ഫോണുകൾ എത്തിച്ച് പൂർവ്വ വിദ്യാർത്ഥികൾ
മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഡിജിറ്റൽ ക്ലാസ്സുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ഫോൺ ചലഞ്ചിലൂടെ മൊബൈൽ ഫോണുകൾ എത്തിച്ചു നൽകുന്ന പദ്ധതി വൻ വിജയം പി.ടി.എ.കമ്മിറ്റി ..സ്കൂളിലെ 2001 – 2003 ബാച്ചിലെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ഫോൺ നൽകിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർ മാൻ എം.അബ്ദുൾ റഹിമാൻ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് സജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. 2001 – 2003 ബാച്ചിന്റെ സെക്രട്ടറി വിനിൽ പൊറോലി, ദീപേഷ് എം.,പ്രമോദ് ഇ.വി. ,പി ടി എ അംഗങ്ങളായ പത്മനാഭൻ എം. നാരായണൻ കാര്യക്കുന്ന് എന്നിവർ സംസാരിച്ചു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ടി.രാ ജൻ അധ്യക്ഷത വഹിച്ചു.