പാര്‍ട്ടിയെ അധികാരത്തിലെ ത്തിക്കുകയെന്ന ദൗത്യമാണ് മുന്നിൽ:കോൺഗ്രസിലെ ജംബോ കമ്മിറ്റികൾ തകർക്കും..സ്ഥാനമേൽക്കും മുമ്പ് കെ സുധാകരന് എം പി
തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്ന പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്ന വലിയ ദൗത്യമാണ് തനിക്ക് മുന്നിലുള്ളത് കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്ന കെ സുധാകരന്. ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുള്ളതായി തോന്നുന്നില്ലെന്നും, പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഉയര്‍ന്നുവരുമ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന് വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് രാവിലെ 11നും 11.30നും മദ്ധ്യേ ഇന്ദിരാഭവനില്വച്ചാണ് കെ സുധാകരന് കെ പി സി സി അദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുക. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്ത് മണിയോടെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ സുധാകരന് ഹാരാര്‍പ്പണം നടത്തും. അതിനുശേഷം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. കെ.പി.സി.സി ഓഫീസില്‍ സേവാദള്‍ വോളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിക്കും.