കൊടകരയിലെ പണം ബി.ജെ.പിയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്,റിപ്പോര്‍ട്ട് കോടതിയിൽ
തൃശൂർ :കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്ന് പൊലീസ്. ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണ്.
കേസിലെ പരാതിക്കാരനായ ധര്മ്മരാജന് പണം വിട്ടുനല്‍കരുതെന്നും പൊലീസ് പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, കൊടകരയില്‍ പിടികൂടിയ പണം ധര്മ്മരാജന് വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജിയെ പോലീസ് എതിര്‍ത്തത്.
പോലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധര്മരാജന്, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.