നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പണം തിരിച്ചു കിട്ടിയത് കാസര്‍കോട് ബിഗ് ബസാര്‍ ജീവനക്കാരുടെ സത്യസന്ധതയില്‍. അഭിനന്ദനവുമായി കാസര്‍കോട് ഐ പി കെ വി ബാബു.
കാസര്‍കോട് : കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുറ്റിക്കോല്‍ സ്വദേശിയും ബിഗ് ബസാറിലെ സുരക്ഷാ ജീവനക്കാരുനുമായ പ്രമോദ് കുറ്റിക്കോലിന് റബ്ബര്‍ ബാന്റില്‍ കെട്ടിയ നിലയില്‍ 2000 രൂപയുടെ ഏഴ് നോട്ടുകള്‍ അടങ്ങിയ പതിനാലയിരം രൂപ ബിഗ് ബസാര്‍ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയത്. ഇത് ഉടന്‍തന്നെ ബിഗ് ബസാര്‍ ഹെഡ് കാഷ്യര്‍ ഗിരിധരനെ ഏല്‍പ്പിക്കുകയും ബിഗ്ബാസര് മാനേജര്‍ ഷെഫീഖിന് വിവരം അറിയിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം രാവിലെ പണം നഷ്ടപ്പെട്ട വിദ്യാനഗര്‍ സ്വദേശി അന്സിഫ് ബിഗ് ബസാറില്‍ എത്തുകയും പണം കളഞ്ഞു പോയിട്ടുണ്ടെന്ന് അറിയിച്ചതിനെതുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പണത്തിന്റെ ഉടമസ്ഥന് ആണെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ്റ്റേഷന് ഐ പി കെ വി ബാബുവിന്റെ സാന്നിധ്യത്തില്‍ മാനേജര്‍ ഷഫീക്കും ഹെഡ് കാഷ്യര്‍ ഗിരിധരും ചേര്‍ന്ന് പണം ഉടമസ്ഥന് കൈമാറുകയയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടില്ല കരുതിയ പണമാണ് ബിഗ് ബസാര്‍ ജീവനക്കാരുടെ സത്യസന്ധതയില്‍ തിരിച്ചുകിട്ടിയാതെന്ന് ആസിഫ് ബി എന്‍ സി വാര്‍ത്തയോട് വ്യക്തമാക്കി. ഞാന്‍ ചെയ്തത് എന്റെ ജോലിയുടെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ മാത്രമാണെന്നും ജീവിതത്തില്‍ പ്രയാസമുണ്ടെങ്കിലും അര്‍ഹിക്കാത്ത ഒരു സമ്പാദ്യവും തനിക്ക് വേണ്ടന്ന് പറഞ്ഞു സുരക്ഷാ ജീവനക്കാരന് പ്രമോദ് കുറ്റിക്കോല്‍ തനിക്ക് നീട്ടിയ ഉപഹാരം നിരസിക്കുകയും ചെയ്തു. ഇത്തരം മനുഷ്യരാണ് ഈ ഭൂമിയുടെ സുഗന്ധമെന്നും ഇതിന്റെ പരിമണം എല്ലാവരിലേക്കും എത്തട്ടെയെന്ന് കാസര്‍കോട് ഐ പി കെ വി ബാബു ജീവനക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.