രാജ്യദ്രോഹക്കുറ്റം; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.
ടെലിവിഷൻ ചർച്ചയിലെ പരാമർശം ബോധപൂർവമായിരുന്നില്ല. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്. നടപടിയില്‍ പ്രതിഷേധിച്ച് ദ്വീപിലെ ചില ബി ജെ പി നേതാക്കൾ പാർട്ടി വിട്ടിരുന്നു.