മുക്കൂട് പാലം തകർച്ചാ ഭീഷണിയിൽ, ഉടൻ പുനർനിർമ്മാണം നടത്തണമെന്ന് ഐ.എൻ.എൽ
കാഞ്ഞങ്ങാട് : വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ നിർമ്മിച്ച മുക്കൂട് പാലം അടിയന്തിരമായും പുനർ നിർമ്മാണം നടത്തണമെന്ന് ഐഎൻഎൽ മുക്കൂട് ശാഖ ആവശ്യപ്പെട്ടു . ദിവസവും നൂറു കണക്കിന് ആളുകളും , വാഹനങ്ങളുമാണ് ഈ പാലം വഴി കടന്നു പോവുന്നത് . പാലം മുഴുവൻ ദ്രവിച്ച് ഏത് നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ് . അത് കൊണ്ട് തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ പാലം പുനർ നിർമ്മാണം നടത്തുന്നതിന് മന്ത്രി തലങ്ങളിൽ ഇടപെടൽ നടത്തുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .
ഇന്നലെ മുക്കൂട് വെച്ച് ചേർന്ന യോഗത്തിൽ മുക്കൂട് ശാഖയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . യോഗം ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി ഉദ്ഘാടനം ചെയ്തു . ഐഎൻഎൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി . കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ , വൈസ് പ്രസിഡന്റ് സി എച്ച് ഹസൈനാർ , കെകെ അഷ്റഫ് , ഹമീദ് മുക്കൂട് , ഗഫൂർ ബാവ , സുബൈർ മുക്കൂട് , ഹനീഫ കെകെ , ഷഫീക് കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു . അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കൊളവയൽ അധ്യക്ഷത വഹിച്ച ചടങ്ങിന് കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും , ഫൈസൽ മുക്കൂട് നന്ദിയും പറഞ്ഞു .
ഐഎൻഎൽ മുക്കൂട് ശാഖയുടെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : ഹമീദ് മുക്കൂട്
ജനറൽ സെക്രട്ടറി : ഫൈസൽ മുക്കൂട്
ട്രഷറർ : കെ കെ അഷ്റഫ്
വൈസ് പ്രസിഡന്റ് :
സുബൈർ കെ കെ
ഹസ്സൻ മുക്കൂട്
ഇസ്ഹാഖ് മുക്കൂട്
സെക്രട്ടറിമാർ :
ഹനീഫ കെകെ
ഷഫീക് കുന്നോത്ത്
ഖാലിദ് മുക്കൂട് എന്നിവരെ തിരഞ്ഞെടുത്തു.