വേറിട്ട കിറ്റുമായി സി.പി.ഐ മഡിയൻ ബ്രാഞ്ച്. 700 കുടുംബങ്ങൾക്ക്അഞ്ചോളം പഴവർഗ്ഗങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: കോവിഡ് 19 കാരണം പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി സി.പി.ഐ. മഡിയൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 700 ലധികം കുടുംബങ്ങൾക്ക് പഴവർഗ്ഗ കിറ്റുകൾ വിതരണം ചെയ്തു. മറ്റ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളും മറ്റ് ഭക്ഷ്യധാന്യ കിറ്റ് കളും വിതരണം ചെയ്യുമ്പോൾ അതിൽനിന്നും വ്യത്യസ്തമായി വിവിധതരം ഫലവർഗ്ഗങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് സിപിഐ മഡിയൻ ബ്രാഞ്ച് മാതൃകയായത്.മാത്രമല്ല ഇതുതന്നെ എഴുന്നൂറോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ എത്തിച്ചു വിതരണം ചെയ്യാൻ സാധിച്ചത് സംഘടനയുടെ സാമൂഹ്യപ്രതിബദ്ധത വിളിച്ചോതുന്നതാണ്. തണ്ണീർ മത്തൻ , പൈനാപ്പിൾ, നാടൻ നേന്ത്ര പഴം, മാങ്ങ, മുന്തിരി എന്നിവയായിരുന്നു കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. കിറ്റ് വിതരണോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ. ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവ്വഹിച്ചു. സി.പി.ഐ. സംസ്ഥാന കൗൺസിൽ മെമ്പർ ബങ്കളം കുഞ്ഞികൃഷ്ണൻ , ലോക്കൽ സെക്രട്ടറി എ. തമ്പാൻ, കെ. കെ.അഷറഫ് മുക്കൂട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം.എ. അബ്ദുൾ റഹിമാൻ സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.