ഡിജിറ്റൽ പനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പഠനം മധുരതരമാക്കാൻ മധുരം കൂട്ടായ്മ
ചെറുവത്തൂർ: കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ 1986-87 എസ് എസ് സി ബാച്ചായ മധുരം ‘കൂട്ടായ്മ വിദ്യാലയത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 6 കുട്ടികൾക്ക് അക്ഷര മധുരമേകാൻ മൊബൈൽ ഫോണുകൾ വാങ്ങാനുള്ള തുക പ്രാനാധ്യാപകൻ കെ.ജയചന്ദ്രന് വിദ്യാലയത്തിൽ വച്ച് കൈമാറി.കോവിഡിൻ്റെ രണ്ടാം തരംഗം മൂലം വിദ്യാലയത്തിൽ നേരിട്ടു വന്നു പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാനുള്ള വിദ്യാലയത്തിൻ്റെ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവുകയാണ്. ടെലിവിഷനും മൊബൈൽ ഫോണും നൽകി കുട്ടികയുടെ പഠനം മുടങ്ങാതെ അധ്യയന പ്രവർത്തനങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാച്ച് പ്രതിനിധികളായ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ,മോഹൻകുമാർ സി.കെ,രഘുനാഥൻ കെ.,മനോജ് കുമാർ എം,ചന്ദ്രൻ കണ്ണംകുളം,സത്യഭാമ ടി,ചന്ദ്രിക.കെ.ടി,സീനിയർ അസിസ്റ്റൻ്റ് കൃഷ്ണൻ കെ എന്നിവർ സംബന്ധിച്ചു.