‘ഞങ്ങള്‍ പെര്‍ഫെക്റ്റാണ്’തെറ്റുകളും വീഴ്ചകളും പാര്‍ട്ടിക്ക് സംഭവിക്കാറില്ല .മരംമുറി ഉത്തരവില്‍ ഗൂഢാലോചനയില്ലെന്ന് വിലയിരുത്തി’സി.പി.ഐ. കോടതി’
തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറി ഉത്തരവിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.യുടെ പ്രാഥമിക വിലയിരുത്തല്‍. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്, മന്ത്രി കെ. രാജന് എന്നിവരുമായടക്കം കാനം രാജേന്ദ്രന് ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഈ വിലയിരുത്തല്‍.മരംമുറി വിഷയത്തിൽ ഇടതുമുന്നണിയിൽ സി പി ഐ ഒറ്റപ്പെടുന്നതിനിടെയാണ് ഈ നിരീക്ഷണം.
സദുദ്ദേശ്യത്തോടെയുള്ള നടപടി മാത്രമാണ് റവന്യൂവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. അത് വ്യാഖ്യാനിച്ച് നടപ്പാക്കിയതിലാണ് വീഴ്ചയുണ്ടായിട്ടുള്ളത്. വിവാദങ്ങളും വാര്‍ത്തകളും ഉണ്ടാകുന്നതിന് മുമ്പുതന്നെ, വീഴ്ച കണ്ടെത്തി തടയാനായെന്നുമാണ് പാര്‍ട്ടി വിലയിരുത്തിയത്. അതേസമയം, അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിനുശേഷം പരസ്യപ്രതികരണം മതിയെന്നതാണ് സി.പി.ഐ.യുടെ തീരുമാനം.
കഴിഞ്ഞ സര്‍ക്കാരില്‍ വനം-റവന്യൂ വകുപ്പുകള്‍ സി.പി.ഐ. ആണ് കൈകാര്യംചെയ്തത്. വിവാദമുണ്ടായതിന് പിന്നാലെ സി.പി.എം.-സി.പി.ഐ. നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കാര്യക്ഷമമായ അന്വേഷണവും നടപടിയും സ്വീകരിക്കുകയെന്ന ധാരണയുമുണ്ടാക്കി. ആരോപണം കടുപ്പിച്ച് പ്രതിപക്ഷവും ബി.ജെ.പി.യും രംഗത്തിറങ്ങുന്നതിനാല്‍ അന്വേഷണവും ചര്‍ച്ച ചെയ്തിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസമുണ്ടാകുകയും നടപടി വൈകുകയും ചെയ്യും. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ജനങ്ങളില്‍ സര്‍ക്കാരിനും മുന്നണിക്കുമുള്ള വിശ്യാസ്യത കൂട്ടുന്നതിനും വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനും നല്ലതെന്നാണ് വിലയിരുത്തിയത്. അതുകൊണ്ടാണ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കാളിയാക്കി പോലീസ് അന്വേഷണം എന്ന തീരുമാനമെടുത്തത്.
റവന്യൂ-വനം വകുപ്പിലെ എല്ലാകാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് സി.പി.ഐ. നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വകുപ്പു കൈകാര്യം ചെയ്തിരുന്നവര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പാര്‍ട്ടിതല പരിശോധനയുണ്ടാകൂ.
അതേസമയം മരംമുറിയിൽ ഉപ്പുതിന്നവാൻ വെള്ളം കുടിക്കട്ടെ എന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ഈ നിലപാടിന്റെ പൊരുള റിയാൻ കാത്തിരിക്കുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും.