വെള്ളിക്കോത്ത് സ്വർഗമഠത്തിലെ പുറവങ്കര ഓമനയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് തെരുവത്ത് എഎൽപിഎസ് റിട്ട. പ്രധാനാധ്യാപികയും ഹൊസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറും ആയ വെള്ളിക്കോത്ത് സ്വർഗമഠത്തിലെ പുറവങ്കര ഓമന അമ്മ (79) അന്തരിച്ചു.
ഭർത്താവ്: പരേതനായ എം.കെ.ദേവൻ നായർ. മക്കൾ: മധുസൂദനൻ (ബിസിനസ്), സുധീർ ( പ്രൊപ്രൈറ്റർ, ആർ.എസ്. ഫാർമ, കാഞ്ഞങ്ങാട്), ദിനേശ് (ദുബായ്). മരുമക്കൾ: ഷീജ (അധ്യാപിക, തളിപ്പറമ്പ് അക്കിപ്പറമ്പ് ഹൈസ്കൂൾ), രാജശ്രീ ദേവി (വൈസ് പ്രസിഡൻ്റ് & ബ്രാഞ്ച് ഹെഡ്, ഫെഡറൽ ബാങ്ക്, കാഞ്ഞങ്ങാട്), മിനി ദിനേശ് നായർ (ഇൻഷുറൻസ്സ കമ്പനി, ദുബായ്). സഹോദരങ്ങൾ: ഭാർഗവി (റിട്ട. അധ്യാപിക, മുംബൈ), കൈരളി (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എംപി എസ്ജി വി എച്ച് എസ് എസ് ), പരേതരായ കുട്ടൻ നായർ, വേലായുധൻ നായർ.