കോടോത്ത് കാഞ്ഞിരത്തിങ്കാലില് കാര് ഓട്ടോയിലിടിച്ച് ഒടയഞ്ചാലിലെ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: :കോടോത്ത് കാഞ്ഞിരത്തിങ്കാലിൽ കാർ ഓട്ടോറയിലിടിച്ചുണ്ടായ അപകടത്തിൽ ഒടയംചാലിലെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. എരുമക്കുളത്തെ മനോജാണ് (37) മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം . ഓട്ടോ ഓടിക്കുന്നതിനോടൊപ്പം ഒടയംചാലിൽ ശ്രീ ദുർഗ ടെക്സറ്റയിൽസ് നടത്തി വരികയായിരുന്നു മനോജ്.ഒടയംചാലിൽ നിന്നും എരുമക്കുളത്തെ വീട്ടിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ കാഴ്ച കുറഞ്ഞതാകാം അപകടകാരണമെന്ന് കരുതന്നു. ശക്തമായ ഇടിയിൽ മനോജ് ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴു കയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ മനോജിനെ മാവൂങ്കാലിലെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം കാഞ്ഞങ്ങാട് ജില്ലാസ്പത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വീട്ട് വളപ്പിൽ സംസ്ക്കരിക്കും. ജലജ – കുഞ്ഞിരാമൻ എന്നിവരുടെ മകനാണ് മനോജ് .ഭാര്യ: ശോഭ ഏക മകൻ: ആദിനന്ദ് സഹോദരൻ: വിനീത്