ശക്തമായ കാറ്റില്‍ മുക്കൂട് കാരക്കുന്ന് ബദര്‍ ജുമാ മസ്ജിദിന്റെ ഷെഡ്ഡ് പൂര്‍ണ്ണമായും തകര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം
അജാനൂര്‍ : ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും അജാനൂര്‍ പഞ്ചായത്തിലെ മുക്കൂടില്‍ കനത്ത നാശ നഷ്ടം . മുക്കൂട് കാരക്കുന്ന് ബദര്‍ ജുമാ മസ്ജിദിലെ ഷെഡ്ഡ് പൂര്‍ണ്ണമായും തകര്‍ന്നു . ഷെഡിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള കെ കെ അഷ്റഫിന്റെ വീട്ടിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്ന് ബദര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുല്ല ഹാജി പറഞ്ഞു . പള്ളിയുടെ തൊട്ടടുത്തുള്ള വാഴത്തോട്ടം പൂര്‍ണ്ണമായും നശിച്ചു . മുന്നൂറോളം വാഴകളാണ് ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നിലം പതിച്ചത് . വളരെ കഷ്ടതകള്‍ അനുഭവിച്ചാണ് ഇത്തവണ കൃഷി നടത്തിയത് എന്നും , സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അര്‍ഹമായ ധനസഹായം ലഭിക്കും എന്ന പ്രതീക്ഷയാണ് ഉള്ളത് എന്നും കൃഷി ഇറക്കിയ ഗംഗാധരന് പറഞ്ഞു . കാറ്റിലും മഴയിലും കനത്ത നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച അജാനൂര്‍ പഞ്ചായത്ത് – ചിത്താരി വില്ലേജ് അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്കി .
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ , വൈസ് പ്രസിഡന്റ് കെ സബീഷ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മീന , ഇരുപത്തി മൂന്നാം വാര്‍ഡ് മെമ്പര്‍ എം ബാലകൃഷ്ണന് , ചിത്താരി വില്ലേജ് ഓഫീസര്‍ രമേശന് , സിപിഎം നേതാക്കളായ കെ രാജേന്ദ്രന് , പി ദാമോദരന്‍ , ഗംഗാധരന് , ഐഎന്‍എല്‍ നേതാക്കളായ റിയാസ് അമലടുക്കം , ഹമീദ് മുക്കൂട് , കെ കെ അഷ്റഫ് , മുസ്ലിം ലീഗ് നേതാക്കളായ , ഹസൈനാര്‍ എ കെ, എം സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു .