കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന് ആണ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
കേസില്‍ അലനും താഹയ്ക്കും ഒപ്പം ഉസ്മാന് എതിരെക്കൂടി യുഎപിഎ ചുമത്തിയിട്ടുണ്ട്. ഉസ്മാനൊപ്പം നില്ക്കുമ്ബോവാണ് പൊലീസ് സംഘം അലനെയും താഹയെയും പിടികൂടിയത്. പൊലീസിന്റെ പിടിയിലാവും മുമ്ബ് ഉസ്മാന് രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഉസ്മാനെ തിരിച്ചറിഞ്ഞത് എന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മൂന്നാമന് ആര് എന്നതിനെക്കുറിച്ച് അലനും താഹയും വിവരമൊന്നും നല്‍കിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.