വിവാഹം കഴിക്കുമെന്ന് വാഗ്ദാനം; കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 23കാരിക്കെതിരെ പോക്സോ കേസ്
ആനന്ദ് (ഗുജറാത്ത് ):17 വയസുകാരനെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 23കാരിക്കെതിരെ പോക്സോ കേസ്. ഗുജറാത്തിലെ ആനന്ദില്‍ നിന്നും കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവതിയെയാണ് പോക്സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മേയ് 25നാണ് 17കാരനെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ശേഷം മേയ് ഇരുപത്തിയേഴാം തീയതി മാതാപിതാക്കള്‍ കുട്ടിയെകാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നതിനിടെ കാണാതായി 14 ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ സൂറത്തില്‍നിന്ന് പൊലീസ് കണ്ടെത്തി.യുവതി തട്ടിക്കൊണ്ടുപോയി സൂറത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കുട്ടിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. പ്രതിയായ യുവതിയെയും പൊലീസ് ഇവിടെനിന്നും പിടികൂടി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ വിവാഹ വാദ്ഗാനം നല്കി കടത്തിക്കൊണ്ട് പോയശേഷം കുട്ടിയെ യുവതി ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.