കാസർകോട് മെഡിക്കൽ കോളേജിൽ 273 തസ്തികകളിൽ എത്ര നിയമനം നടത്തി. എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യത്തിൽ മന്ത്രിയുടെ മറുപടിയിൽ അന്ധാളിച്ച് കാസർകോട്
കാസർകോട് : കാസർകോട് മെഡിക്കൽ കോളേജിൽ 273 തസ്തികകളിൽ എത്ര നിയമനം നടത്തിയെന്ന എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിൽ അന്താളിച്ചു കാസറകോട് ജില്ല . കഴിഞ്ഞ വർഷം മന്ത്രിസഭയോഗത്തിൽ അനുമതി ലഭിച്ച 50 ശതമാനം തസ്തികകൾ പോലും നിയമനം പൂർണമായി നടത്താൻ നടത്തുവാൻ നാളിതുവരെ സർക്കാരിന്ന് സാധിച്ചിട്ടില്ല . 273 തസ്തികകളിൽ 88 തസ്തികകളിൽ മാത്രമാണ് നിയമനം നടത്തിയിട്ടുള്ളതന്നാണ് എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യത്തിൽ മന്ത്രിയുടെ മറുപടി.
കാസർകോട് സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിന് 273 തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. മെഡിക്കൽ കോളേജിൽ 300 കിടക്കകളോടു കൂടിയ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി., ഐപി സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രതിവർഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നൽകിയിട്ടുള്ളതെന്ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.ടി. ശൈലജ വ്യക്തമാക്കിയിരുന്നു.
91 ഡോക്ടർമാർ, 182 അനധ്യാപക ജീവനക്കാർ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 4 അസോസിയേറ്റ് പ്രൊഫസർ, 35 അസി. പ്രൊഫസർ, 28 സീനിയർ റസിഡന്റ്, 24 ജൂനിയർ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. 1 ലേ സെക്രട്ടറി ആൻഡ് ട്രെഷറർ (സീനിയർ സൂപ്രണ്ട്), 1 ജൂനിയർ സൂപ്രണ്ട്, 3 സീനിയർ ക്ലാർക്ക്, 3 ക്ലാർക്ക്, 1 ടൈപ്പിസ്റ്റ്, 1 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 1 ഓഫീസ് അറ്റൻഡന്റ്, 1 സർജന്റ് ഗ്രേഡ് രണ്ട്, 3 ഫുൾ ടൈം സ്വീപ്പർ, 5 പാർട്ട് ടൈം സ്വീപ്പർ, 1 നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 2 നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 5 ഹെഡ് നഴ്സ്, 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 10 നഴ്സിങ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 1 ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ, 3 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, 6 ലാബ് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, 3 ജൂനിയർ ലാബ് അസിസ്റ്റന്റ്, 2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, 5 റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട്, 2 തീയറ്റർ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, 2 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, 1 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, 2 മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, 2 പവർ ലോണ്ട്രി അറ്റന്റർ, 1 ഇലക്ട്രീഷ്യൻ, 1 റെഫ്രിജറേഷൻ മെക്കാനിക്, 2 സിഎസ്ആർ ടെക്നീഷ്യൻ, 2 ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, 4 ഇസിജി ടെക്നീഷ്യൻ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചത്.