വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന് കാസർകോട് എം എൽ എ എന്‍.എ നെല്ലിക്കുന്ന്; മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 46ൽ നടന്നത് എന്ത് ?
കാസര്‍കോട്: എതിര് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് എം എൽ എ എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് നിയോജക മണ്ഡലത്തിലടക്കം ഇത്തരത്തില്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണം . നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം കാസര്‍കോട് മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ വോട്ട് ചെയ്യാതിരിക്കാനാണ് വീടുകളില്‍ ചെന്ന് പണം വിതരണം നടത്തിയെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ പരാതി . മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ പരാതിയിലാണ് എം.എല്‍.എ ആരോപണം ഉന്നയിച്ചത് . മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 46ന്റെ പരിധിയില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഏതു പാര്‍ട്ടിക്കാരാണതെന്ന് വെളിപ്പെടുത്തുവാൻ എം എൽ എ തയാറായിട്ടില്ല . മധൂര്‍ പഞ്ചായത്തിലെ ഇസ്സത്ത്നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ എന്നീ പ്രദേശങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഈ ഹീനകൃത്യം അരങ്ങേറിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ഏര്‍പ്പെടുത്തിയാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് ചൂരി തയ്യാറാണെന്നും എന്‍.എ നെല്ലിക്കുന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്.
ഇസ്സത്ത്നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ മേഖലകളില്‍ ഒരു ഫിനാന്‍സ് ഓഫീസറുടെ നേത്രത്തിൽ ഏജന്റുമാരാണ് തുക വിതരണം ചെയ്തതെന്നും എന്നാല്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ സംയോജിതമായ ഇടപെടല്‍ കാരണം പ്രാവര്‍ത്തികമായില്ലെന്നും ഹാരിസ് ചൂരിയുടെ പരാതിയില്‍ ഉണ്ടെന്നും നെല്ലിക്കുന്ന് പറയുന്നു .എന്നാൽ എന്‍.എ നെല്ലിക്കുന്ന് എം എൽ എക്ക് കൃത്യമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉന്നയിക്കാത്തതെന്ന് ചോദ്യം ഉയരുകയാണ് ,ജനാധിപത്യ വിരുദ്ധമായ പ്രവർത്തനം നടന്നിടുന്ണ്ടെങ്കിൽ എന്തിനാണ് ഈ പുകമറക്കുള്ളിൽ നിന്നുള്ള പരാതിയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത് .