സിപിഎം നേതാക്കളുടെ വധഭീഷണിയില്‍ ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും : രമ്യാ ഹരിദാസ്
ആലത്തൂര്‍: സിപിഎം നേതാക്കളുടെ വധഭീഷണിയില്‍ ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കണ്ട് പരാതി നല്‍കും.
ആലത്തൂരില്‍ വെച്ച് നേരത്തേയും തനിക്കെതിരെ സിപിഐഎം പ്രവര്‍ത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. വിഷയത്തില്‍ രമ്യാ ഹരിദാസ് എംപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്പ്പിക്കാന് ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കെ സുധാകരന് പറഞ്ഞു.
ഒതുക്കാമെന്നാണ് വിചാരമെങ്കില് നടക്കില്ലെന്നും പ്രതിരോധിക്കാന്‍ നന്നായി അറിയാമെന്നും ടി. സിദ്ദീഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. നേരത്തെ എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ധിക്കാരപരമായ നടപടിയില്‍ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കിയിരുന്നു.