നിർധന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിനായി ഫോൺ ചലഞ്ചിലൂടെ മാതൃകയായി മടിക്കൈ സൂകൾ
മടിക്കൈ: മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഡിജിറ്റൽ ക്ലാസ്സുകൾ കാണാൻ സൗകര്യമില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക് ഫോൺ ചലഞ്ചിലൂടെ മൊബൈൽ ഫോണുകൾ എത്തിച്ചു നൽകി പി.ടി.എ.കമ്മിറ്റി മാതൃകയായി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ഫോണുകൾ നൽകിയത്. മടിക്കൈ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ വിതരണ്ടോദ്ഘാടനം നടത്തി . വികസന സമിതി വൈസ് ചെയർമാൻ കെ.നാരായണൻ, പ്രിൻസിപ്പാൾ ഇൻചാർജ് കെ.വി.സജീവൻ, ഗ്ലാൻസി അലക്സ് സ്പോൺസർമാരായ
സുകുമാരൻ കാണോത്ത്, എസ്.എസ് എൽ .സി, 90-91 ബാച്ച് സെക്രട്ടറി മധു മഠത്തിൽ, രജനി.സി, സുനിൽകുമാർ, പ്രസന്നൻ, രമേശൻ, ബാലകൃഷ്ണൻ,2002-03 ബാച്ച് സെക്രട്ടറി കെ.വി.രാജു, ,രഞ്ജിത്ത്, ജബ്ബാർ, സുമേഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.രാമചന്ദ്രൻ സ്വാഗതവും കെ.വി.രാജൻ നന്ദിയും പറഞ്ഞു.