ബേങ്ക് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാഞ്ഞങ്ങാട്: വാടക ക്വാർ ട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട കാർ ബേങ്ക് ഉദ്യോഗസ്ഥനെ തോ ക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതാടെ ഈ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിലായി. കഞ്ചാവുകേസിലെ പ്രതിയായ ഹൊസ്ദുർഗ് കടപ്പുറം പുതിയ വള
പ്പിലെ പ്രേമന്റെ മകൻ പ്രജീഷി (27) നെയാണ് ഹൊസ്ദുർഗ്
എസ്.ഐ. പി. വിജേഷും സം ഘവും അറസ്റ്റു ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ പോ ലീസ് ഹാജരാക്കിയ പ്രതിയെ രണ്ടാ ഴ്ചത്തേക്ക് റിമാന്റു ചെയ്തു. പടന്നക്കാട് വാടക ക്വാട്ടേർസിൽ താമസിക്കുന്ന തൃശൂർ സ്വദേ ശി യായ ബേങ്ക് ഉദ്യോഗസ്ഥൻ വിനീഷിന്റെ സുഹൃത്ത് പടന്നക്കാട്ടെ റഷീദിന്റെ കാറാണ് കഴിഞ്ഞ മാസം അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത് ‘ പുലർച്ചെ ശബ്ദം കേട്ട് ഉണർന്ന വിനീഷിനെ തോ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നു കളഞ്ഞത്. ഈ കേസിൽ പടന്നക്കാട് സ്വദേശി മിർഷാനെ കഴി ഞ്ഞാഴ്ച പോ ലീസ് അറസ്റ്റു ചെയ്തിരുന്നു.