വാക്സിൻ ചാലഞ്ചിലേക്ക്
പള്ളിക്കര പഞ്ചായത്ത് അഞ്ച് ലക്ഷം നൽകി
പള്ളിക്കര : വാക്സിൻ ചാലാഞ്ചിലേക്ക് പള്ളിക്കര പഞ്ചായത്ത് വക അഞ്ച് ലക്ഷം രൂപ നൽകി. ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം. കുമാരൻ സി.ച്ച്. കുഞ്ഞമ്പു എം.എൽ. എ. ക്ക് തുക കൈമാറി. വൈസ് പ്രഡിഡന്റ് നാസ്നിൻ വഹാബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സൂരജ്, കെ. വിജയശ്രീ, അംഗംങ്ങളായ സിദ്ധിക്ക്,
മൗവൽ കുഞ്ഞബ്ദുള്ള, മുഹമ്മദ്കുഞ്ഞി ചോനായി, വി.കെ. അനിത, രാധിക, റീജ രാജേഷ്, നസീറ, അബ്ബാസ്, പ്രസീത, സി.ഡി.എസ്. ചെയർപേഴ്സൺ പദ്മിനി, സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.