ഓട്ടോയിൽ കടത്തിയ 90 ലിറ്റർ മദ്യവുമായി രണ്ട് പേരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു
ബേക്കൽ: ലോക് ഡൗണിൽ മദ്യശാലകൾ അടഞ്ഞതോടെ കർണ്ണാടക വിദേശമദ്യ വിൽപ്പന വ്യാപകമാണെ പരാതിക്കിടെ ഓട്ടോയിൽ കടത്തിയ 90 ലിറ്റർ മദ്യവുമായി രണ്ട് പേരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു .ഉദുമ അരമങ്ങാനത്തെ പത്രവളപ്പിൽ ബി.കെ.ഉസ്മാൻ( 36 ) കാസർകോട് പുതിയ ബസ്റ്റാൻഡ് സമീപം താമസിക്കുന്ന നവീൻ കുമാർ (31) എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ ടി.വി. പ്രതീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രി 9.30 ന് ബേക്കൽ കോട്ടക്കുന്ന് ആപ്പിൾ റെസ്റ്ററൻ്റിന് എതിർവശം കെഎസ്ടിപി റോഡിൽ പരിശോധന നടത്തവെയാണ് കെ എൽ 60 ജി. 8195 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിതവും കേരളത്തിൽ നിരോധിച്ചതുമായ 180 മില്ലികൊള്ളുന്ന 180 പ്ലാസ്റ്റിക് കുപ്പികളും 90 മില്ലി കൊള്ളുന്ന 650 പ്ലാസ്റ്റിക് കുപ്പി മദ്യവും പിടികൂടിയത്. പരിശോധന സംഘത്തിൽ എസ് ഐ. സാജു തോമസ്, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും