ലീഗ് പ്രാദേശിക
നേതാവായ പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ അപവാദ പ്രചരണം
നടപടിയാവശ്യപ്പെട്ട് പൊലീസില്‍ പരാതി
ബേക്കല്‍: മുസ്ലിം ലീഗ് പ്രാദേശിക നേതാവും പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പറുമായ മുഹമ്മദ് കുഞ്ഞി ചോണായിക്കെതിരെ സമൂഹമാധ്യമ കൂട്ടായ്മകളിൽ അപവാദ പ്രചരണം നടത്തുന്നതായി പരാതി.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ബേക്കല്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നൽകിയത് .
നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളായ വോയ്സ് ഓഫ് ബേക്കല്‍, ഫ്ളാഷ് ഗ്രൂപ്പ് എന്നീ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് പഞ്ചായത്ത് മെമ്പറെ അപമാനിക്കുന്ന തരത്തില്‍ നിരന്തരമായി പോസ്റ്റുകളും ശബ്ദ സന്ദേശങ്ങളും വരുന്നത്. വോയ്സ് ഓഫ് ബേക്കല്‍ ഗ്രൂപ്പിന്റെ അഡ്മിന്മാര് ആണ് മറ്റു ഗ്രൂപ്പുകളിലേക്ക് മെസേജ് ഷെയര്‍ ചെയ്തത്.
‘ചോണായി എന്ന എട്ടുകാലി മമ്മുഞ്ഞി’ എന്നു തുടങ്ങുന്ന മെസേജില്‍ പഞ്ചായത്ത് മെമ്പറെ പരസ്യമായി അപമാനിക്കുകയും പൊതുപ്രവര്‍ത്തനം നടത്തുന്ന മെമ്പറെ കൈക്കൂലിക്കാരനെന്നും ബേക്കലിലെ പല പ്രമുഖരുടെ വീട്ടിലെ അടുക്കള മുതല്‍ കിടപ്പറ വരെ സ്വാധീനമുണ്ടെന്നും പറഞ്ഞ് അപമാനിക്കു
ന്നുണ്ട്.
മുഹമ്മദ് കുഞ്ഞിയോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെ കെ അബ്ബാസ് ഇറക്കിയ ശബ്ദ സന്ദേശത്തിലും പഞ്ചായത്ത് മെമ്പര്‍ ആയ തന്നെ
അപമാനിച്ചുവെന്ന് മുഹമ്മദ് കുഞ്ഞി പരാതിയില്‍ പറയുന്നു.