പൊതുവിദ്യാഭ്യാസ സംരക്ഷണം ഉദുമയിൽ 12 സ്കൂളുകൾക്ക് 1 കോടി വീതം കിഫ്ബി അനുവദിക്കും
ഉദുമ:കിഫ്ബിയുടെ ഒരുകോടി രൂപ പദ്ധതിയിൽ ഉദുമ മണ്ഡലത്തിലെ 12 സ്കൂളുകളുടെ പ്രവൃത്തികൾക്ക് ടെൻഡർ വെച്ചതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 500 മുതൽ 1000 വരെ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലെ പശ്ചാത്തല സൗകര്യ വികസനത്തിനാണ് കിഫ്ബി ഒരുകോടി രൂപ വീതം അനുവദിച്ചത്. ജിഎച്ച്എസ് അമ്പലത്തറ, ജിവിഎച്ച്എച്ച്എസ് ദേലംപാടി, ജിയുപിഎസ് മുളിയാർ മാപ്പിള(പൊവ്വൽ), ജിഎച്ച്എസ് ബാര, ജിഎഫ്എച്ച്എസ്എസ് ബേക്കൽ, ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിയുപിഎസ് തെക്കിൽ പറമ്പ, ജിഎച്ച്എസ് തച്ചങ്ങാട്, ജിഎച്ച്എസ് കൊളത്തൂർ, ജിഎച്ച്എസ് ബേത്തൂർപാറ, ജിഎച്ച്എസ് കല്യോട്ട്, ജിയുപിഎസ് കോളിയടുക്കം എന്നിവയുടെ പ്രവർത്തികളാണ് നടക്കുക. ടെൻഡർ നൽകാനുള്ള അവസാന തിയതി 18.