അജാനൂരിൽ ചുഴലികാറ്റിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
അജാനൂർ : കാലവർഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ അജാനൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായി. നിരവധി മരങ്ങൾ കടപുഴകി . കാർഷിക വിളകൾക്കും വലിയ നാശം സംഭവിച്ചു . കടലിൽ രൂപപ്പെട്ട വലിയ ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിക്കുകയായിരുന്നു. ചിത്താരി കടപ്പുറത്തെ നിരവധി വീടുകൾ തകർന്നു. തെങ്ങ്, വാഴ, കുരുമുളക്, പ്ലാവ് തുടങ്ങി കാർഷിക വിളകൾ വ്യാപകമായി നശിച്ചു.
അജാനൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കണിയാൻകുണ്ട്, ഒമ്പതാം വാർഡിലെ പാതിരിക്കുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പാതിരിക്കുന്നിലെ ഓമന , കുഞ്ഞിപ്പെണ്ണ് എന്നവരുടെ വീട്ടുകൾക്ക് മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. മധു ,. വിനോദ് ,ജയൻ, അനിൽകുമാർ, അനിൽ മനോഹരൻ ലക്ഷ്മി എന്നിവരുടെ തെങ്ങുകൾ കടപുഴകി വീണു. വിമുക്ത ഭടൻ ശശിയുടെ വീടിന് കാറ്റിൽ നാശനഷ്ടം ഉണ്ടായി. മുരളീധരൻ്റെ വീടിൻ്റെ മുകളിലെ ഓട് പാറി പോയി. നാഗദേവസ്ഥാനത്തിൻ്റെ ഷീറ്റ് പറന്നു പോയി. മതിലും തകർന്നു. പുതിയ കണ്ടത്തെ നാരായണൻ, രാധ, വിനു എന്നിവരുടെ വീടിനു മുകളിൽ മരം കടപുഴകി വീണു. നാട്ടുക്കാരുടെ സഹായത്തോടെ വീണ മരങ്ങൾ മുറിച്ചു മാറ്റി.
ചിത്താരി കടപ്പുറത്തെ അഞ്ച് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഓടുകൾ കാറ്റിൽ പാറന്നുപോയി. രാജൻ്റെ വീടിന് തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. ശാന്ത , കാർത്ത്യായനി ,ബാലകൃഷ്ണൻ ,ലക്ഷ്മി, ജാനകി എന്നിവരുടെ വീടിൻ്റെ ഓടുകൾ പാറി പോയി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടത്തി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വിടു കളിലേക്ക് ചെളിവെള്ളം കയറിയിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്നും മോചിതരാകും മുമ്പേയാണ് ശക്തമായ കാറ്റിൽ നാശനഷ്ടം ഉണ്ടായത്. . കൊളവയലിലെ സുബൈദയുടെ വീടിന് മുകളിലേക്ക് പ്ലാവ് പ്പൊട്ടി വീണ് അപകടം ഉണ്ടായി. അതിഞ്ഞാലിലെ മണ്ട്യൻ മൊയ്തുവിന്റെ വീട്ടിലെ മാവ് പൊട്ടി വീണ് തൊട്ട് മുമ്പിലുള്ള രണ്ട് വിട്കൾക്ക് നാശനഷ്ടം സംഭവിച്ചു.
നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി ശോഭയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് കെ സബീഷ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാസ്റ്റർ എന്നിവർ കൂടെ ഉണ്ടായിരുന്നു. അജാനൂർ വില്ലേജ് ഓഫീസർ ഗോപാലകൃഷ്ണൻ ചിത്താരി വില്ലേജ് അസിസ്റ്റന്റ് സതീശൻ എന്നിവർ നാശനഷ്ടങ്ങൾ സർക്കാരിന് റിപ്പോർട്ട് ചെയ്തു .വിവിധ സ്ഥലങ്ങളിൽ വാർഡ് മെമ്പർമാരായ എം വി മധു , ഷിജു മാഷ് , കെ സതി എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളും സന്നദ്ധ പ്രവർത്തകരും സന്നിഹിതരായിരുന്നു