കാറ്റിലും മഴയിലും പുഴയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ
നാട്ടുകാർ രക്ഷപ്പെടുത്തി
തൃക്കരിപ്പൂർ: ഇന്നലെ അർദ്ധരാത്രിയോടെ അച്ചാംതുരുത്തി പുഴയിൽ മത്സ്യബന്ധനത്തിനെത്തിയ തോണി ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപ്പെട്ടു. മത്സ്യതൊഴിലാളികളെ അതിസാഹസികമായി നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ ഏറെ വൈകിരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോണി മറഞ്ഞ് മത്സ്യതൊഴിലാളികൾ അപകടത്തിൽപ്പെട്ടത് മത്സ്യതൊഴിലാളികളുടെ നിലവിളി കേട്ട് പരിസരവാസികൾ എത്തി അതിസാഹസിമായി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. വി വി ചന്ദ്രൻ ,പി വി നാരായണൻ, എം വി കൃഷ്ണൻ, ശ്രീഹരി, രൂപേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ട പുറത്തേക്കൈ സ്വദേശികളായ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയത്