ഇനി വിൽക്കാൻ വേറെ എന്തുണ്ട്
ഭാരത് പെട്രോളിയവും എയര്‍ ഇന്ത്യയും വില്‍ക്കും; നിര്‍മലാ സീതാരാമന്..
ആദായ വിൽപനയിൽ കോളടിക്കുന്നത് കോർപറേറ്റുകൾക്ക്
ന്യൂ ഡൽഹി : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്ബനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.