‘അഴുക്കുചാല്‍ വൃത്തിയാക്കിയില്ല’; കരാറുകാരനെ റോഡിലിരുത്തി മാലിന്യത്തില്‍ മുക്കിക്കുളിപ്പിച്ച് ശിവസേന എംഎല്‍എ
മുംബൈ: അഴുക്കുചാല്‍ വൃത്തിയാക്കാതിരുന്ന കരാറുകാരനെതിരെ പ്രാകൃത ശിക്ഷാ നടപടിയുമായി ശിവസേന എം.എല്‍.എ.
മാലിന്യം കൃത്യമായി നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് കരാറുകാരനെ റോഡിലെ വെള്ളക്കെട്ടിലിരുത്തി എം.എല്‍.എ ദിലീപ് ലാന്‍ഡെയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ മുക്കുകയായിരുന്നു.
കുര്‍ള സഞ്ജയ് നഗറിലാണ് ശിവസേന എംഎല്‍എയുടെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തിയിരുന്നു.
കരാറുകാരന് പ്രവൃത്തി ശരിക്ക് ചെയ്യാതിരുന്നതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നാണ് എംഎല്‍എയുടെ ന്യായീകരണം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. എംഎല്‍എക്കും അനുയായികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.