മാധ്യമപ്പുലികളുടെ കുത്തിത്തിരിപ്പുകൾ ഏശുന്നില്ല .ശബരിമലയിൽ കാണുന്നത് ഭക്തിസാന്ദ്രമായ തീർത്ഥാടനം.പ്രതിപക്ഷവും സംഘപരിവാറും കടുത്ത നിരാശയിൽ.
ശബരിമലയുടെ മറവിൽ വ്യാജഭക്തന്മാരെ ഇളക്കിവിട്ട് ക്രമസമാധാനം തകർക്കാനുള്ള കേരളത്തിലെ മാധ്യമപ്പുലികളുടെ നീക്കം അതിദയനീയമായി പൊളിഞ്ഞു.മണ്ഡലവിളക്കു മഹോത്സവ ത്തിനായി ഇന്നലെ വൃശ്ചികം ഒന്നിന് നടതുറന്നപ്പോൾ മുതൽ ശ ബരിമലയാകെ ശാന്തവും ഭക്തിസാന്ദ്രവുമാണ്.സുപ്രീം കോടതിയുടെ അവ്യക്ത വിധിയുടെ മറവിൽ ഇക്കുറിയും ശബരിമല സമര നാടകത്തിന്റെ രണ്ടാം എഡിഷൻ തുടങ്ങാമെന്ന് കണക്കുകൂട്ടിയ പ്രതിപക്ഷവും ബി.ജെ.പിയും കളി കൈവിട്ടുപോയതിലുള്ള കടുത്ത നിരാശയിലാണ്. മലയാളത്തിലെ ചില മാധ്യമങ്ങളുടെ പിന്തുണയും ഇക്കൊല്ലത്തെ സമരത്തിന് കാലേകൂട്ടി കരുതിവെച്ചിരുന്നു. ടി.വി.ചാനലുകളിലെ അന്തിചർച്ചാ തൊഴിലാളി യൂണിയൻ നേതാക്കളും പിണറായി സർക്കാരിനെതിരെ പുതിയ സമരമുഖം തുറക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അയ്യപ്പൻറെ പുലിയേക്കാൾ വലിയ പുലിയാകാനായിരുന്നു ചിലരുടെ ശ്രമം..പക്ഷെ ഉത്ഘാടന മത്സരത്തിൽത്തന്നെ ഈ എൽ.ഡി.എഫ്.സർക്കാർ വിരുദ്ധ കുതിപ്പ് പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ശബരിമല ദർശനം ഇക്കൊല്ലം അതിഗംഭീരമാക്കി നടത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.ഇതിനു ഇക്കുറി നേത്ര്യത്വം നൽകുന്നത് മന്ത്രികടകംപള്ളി സുരേന്ദ്രനും പുതിയ പ്രസിഡണ്ട് എൻ.വാസുവുമാണ്.ഭരണപരിചയവും കര്മകുശലതയുമുള്ള ജനകീയ നേതാവും പ്രഗത്ഭ അഭിഭാഷകനും കൂടിയാണ് പുതിയ പ്രസിഡണ്ട്.അതുകൊണ്ടുതന്നെവിവിധ വകുപ്പുകളുടെ കൂട്ടുത്തരവാദിത്വത്തോടെ മണ്ഡല മകര തീർത്ഥാടനം വൻവിജയമാകുമെന്നാണ് വിലയിരുത്തൽ..ആകെക്കൂടി പറഞ്ഞാൽ ശബരിമലയാകെ എൽ.ഡി.എഫ് സർക്കാർ കയ്യിലെടുത്തുകഴിഞ്ഞു.അല്ലെങ്കിൽ ഹൈജാക്ക് ചെയ്തുകളഞ്ഞു.ഇതുതന്നെയാണ് പ്രതിപക്ഷത്തെയും ബി.ജെ.പിയെയും അത്യന്തം ബേജാറിലാഴ്ത്തിക്കളഞ്ഞത്.
റിപ്പോർട്;
മേഘനാഥൻ ,
ബീയെൻസി ന്യൂസ് ഡെസ്ക്.