സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പാലക്കാടും തിരുവനന്തപുരവുമൊഴിച്ചുള്ള 12 ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ബുധനാഴ്ചവരെ കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും, കടല്‍ക്ഷോഭത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.