സഹകരണ ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ സർക്കാർ വിഹിതം ഉറപ്പു വരുത്തണം
– പെൻഷനേഴ്സ് അസോസിയേഷൻ
പാലക്കുന്ന് : സഹകരണ മേഖലയിൽ നിന്ന് പെൻഷൻ പറ്റുന്ന ജീവനക്കാരോടുള്ള അവഗണന സർക്കാർ തുടരുന്നതിൽ കേരള പ്രൈമറി കോഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. തുച്ഛമായ പെൻഷൻ കിട്ടുന്ന സഹകരണ ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ സർക്കാർ വിഹിതം ഉറപ്പുവരുമെന്ന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. ജീവനക്കാരോട് സർക്കാർ നീതി പാലിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് കൊപ്പൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. എം. തമ്പാൻ, സംസ്ഥാന ട്രഷറർ പി. ഭാസ്കരൻ നായർ, ശ്രീധരൻ പള്ളം, വി. നാരായണൻ, കണ്ണൻ പെരിയ, കെ. കെ. തമ്പാൻ, ദിനേശൻ മൂലക്കണ്ടം, ബി. കൃഷ്ണൻ, എ. രാഘവൻ നായർ എന്നിവർ പ്രസംഗിച്ചു.