വൈറൽ ടിക്കറ്റോക് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, വിഘ്നേഷിൻറെ ടിക്കറ്റോക് ഇനി ജയിലിൽ
പെൺകുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം തൃശൂരിൽ പൊലീസ് പിടിയിലായി. നിരവധി ടിക് ടോക് വീഡിയോകളിലൂടെ വൈറലായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ് (അമ്പിളി-19) പീഡനക്കേസില്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്.ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദ്ധാനം നല്കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.സി ഐ, എം കെ മുരളിയുടെ നിര്‍ദേശപ്രകാരം എസ് ഐ ഉദയകമാര്‍, സി പി ഒമാരായ അസില്‍, സജീവ് എന്നിവരാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വൈറലായ ഇയാൾ സൗഹൃദം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.