കാറിലും മിനിലോറിയിലും കടത്തിയ 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി രണ്ടു പേർ എക്സൈസ് പിടിയില്‍
കണ്ണൂർ:എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കൂടാളി യു പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ മിനിലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 279 ലിറ്റർ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിലായി . കർണ്ണാടക മൈസൂർ സ്വദേശി മുഹമ്മദ് അശ്രഫ്, ഇരിട്ടി മട്ടന്നൂർ സ്വദേശി സി പി അസ്കർ എന്നിവരാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച KA 09 D 6612 മിനിലോറി , KL 13 AS 1169 മാരുതി കാർ എന്നിവയും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വി സുധീർ , കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത് , കെ നിവിൻ , എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവർ പങ്കെടുത്തു.