പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ നഗ്ന ചിത്രമാക്കി സുഹൃത്തുക്കൾക്ക് അയച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പയ്യന്നൂർ: സമൂഹമാധ്യമമായ ഇൻ സ്റ്റാഗ്രാമിൽ നിന്ന് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ചിത്രമാക്കി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത വിരുത നെ തിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകു ട്ടിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇൻ സ്റ്റാഗ്രാം കൂട്ടായ്മയിൽ കൂട്ടുകൂടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അപമാനിതയായത്. മോർഫ് ചെയ്ത നഗ്ന ഫോട്ടോ രണ്ടു സുഹൃത്തു ക്കൾക്ക് അയച്ചു കൊടുത്തതായും അന്വേഷണത്തിൽ പോലീസ്
കണ്ടെത്തിയതോടെ ഐ. ടി. ആക്ട് പ്രകാരവും കേസെടുത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ കേസന്വേഷണം ഊർജിതമാക്കി. അതേസമയം നവമാധ്യമത്തിൽ ഇടപെഴക്കുന്ന പെൺകുട്ടികളെ വ്യാജ പ്രൊഫെലുകളും, പെൺ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്യുന്ന വിരുതന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇവരിൽ ഏറെയും ഐ.ടി. മേഖലകളിലും മറ്റും പ്രവർത്തിക്കുന്നവരാണ്. ഇത്തരത്തിൽ ആയിഷ എന്ന പേരിൽ പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സ്വകാര്യ ദൃശ്യങ്ങളും മറ്റു കൈക്കലാക്കിയ ശേഷം
ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും പീഡനത്തിനും ശ്രമിച്ച മറ്റൊരു വിരുതനെ ദിവസ ങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ വെച്ച് പോലീസ് പിടികൂടിയ സംഭ വവുമുണ്ടായിട്ടുണ്ട്.
കോവിഡ് സാഹചര്യത്തി ൽ ഓൺലൈൻ പഠനം സാർവ്വത്രികമായതോടെ രതിവൈകൃതങ്ങളുടെ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ പ്രായപൂർത്തി യാകാത്ത പെൺകുട്ടികൾക്കുള്ള ചതികുഴികളുമൊരുക്കി മറഞ്ഞി രിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കു ട്ടികളുടെ പഠന സമയങ്ങളിൽ രക്ഷിതാക്കളും ശ്രദ്ധ ചെലുത്ത ണമെന്നാണ് സൈബർ വിദ്ധരായ പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.