ദിന നിക്ഷേപ പിരിവുകാർക്കും അപ്റൈസർമാർക്കും കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്,
ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: കോവിട് മഹാമാരിയുടെ രണ്ടാം വരവും, ലോക് ഡൌൺ പ്രഖ്യാപനവും മൂലം വരുമാനം നിലച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിന നിക്ഷേപ പിരിവുകാർക്കും അപ്റൈസർമാർക്കും കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി.ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ കോവിട് മാനദണ്ഡം അനുസരിച്ചു നടത്തിയ കിറ്റ് വിതരണം കെ സി ഇ എഫ് സംസ്ഥാന ട്രെഷറർ പി കെ വിനയ കുമാർ ഉത്ഘാടനം ചെയ്തു. അടച്ചിടലിന്റെ കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ ആശ്വാസവും സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് എൻ ആർ
അദ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ മുഖ്യാഥിതി ആയിരുന്നു.കെ സി ഇ എഫ് സംസ്ഥാന വനിതാ ഫോറം കൺവീനർ ശോഭ പി, സംസ്ഥാന സമിതിയംഗം ശശാങ്കൻ,ജില്ലാ സെക്രട്ടറി ശശി, ട്രഷറർ പി വിനോദ് കുമാർ, താലൂക്ക് പ്രസിഡന്റ് ജയൻ, വൈസ് പ്രസിഡന്റ് അശോകൻ, താലൂക്ക് ട്രഷറർ സുജിത് പുതുക്കൈ എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് ട്രഷറർ സിന്ധു നന്ദിയും പറഞ്ഞു. photo കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കെ സി ഇ എഫ് സംസ്ഥാന ട്രെഷറർ പി കെ വിനയ കുമാർ ഉത്ഘാടനം ചെയ്യുന്നു