പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് കാര്യക്ഷമതാ പരിശോധന തുടങ്ങി
കാസര്‍കോട്:തേജസ്വിനി പുഴയില്‍ നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച നിര്‍മ്മിച്ച പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന ഇറിഗേഷന്‍ വകുപ്പാണ് 227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്. ജില്ലയിലെ പത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുകയും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാവുകയും ചെയ്യും. ഗതാഗത രംഗത്തും ടൂറിസം രംഗത്തും വലിയ മുന്നേറ്റമാണ് യാഥാര്‍ത്ഥ്യമാവുക.
പരിശോധന വേളയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍, വൈസ് പ്രസിഡന്റ് എം ശാന്ത, നഗരസഭാ വൈസ് ചെയര്മാന് പി പി മുഹമ്മദ്റാഫി, സ്ഥിരം സമിതി ചെയര്മാന്മാരായ വി ഗൗരി, ടി പി ലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തംഗം എം പ്രശാന്ത്, കൗണ്‍സിലര്‍ പി ഭാര്‍ഗ്ഗവി, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി രമേശന്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം മധുസൂദനന്, മെക്കാനിക്കല്‍ എഞ്ചിനീയര്‍ നസീര്‍, ഓവര്‍സിയര്‍മാരായ വിനോദ് കുമാര്‍, സൗമ്യ,ദിനേശന്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി കുഞ്ഞിക്കണ്ണന്, പി.മനോഹരന്, സി സി കുഞ്ഞിക്കണ്ണന്, കെ പി ഗോപാലന്, പി അഖിലേഷ്, നഗരസഭാ സെക്രട്ടറി സി കെ ശിവജി, നഗരസഭാ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.