കോര്‍പ്പറേറ്റ് വൈറസ് ബാധിച്ച നരേന്ദ്ര മോദിക്ക് വാക്സിന് കുത്തിവെയ്പ്പ് നടത്തി നാഷണല്‍
യൂത്ത് ലീഗ്
കാഞ്ഞങ്ങാട്: രാജ്യത്ത് ദിനം പ്രതി വർധിച്ചു വരുന്ന പെട്രോൾ വിലയ്ക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി എൻ.വൈ.എൽ കാഞ്ഞങ്ങാട് മണ്ഡലം പെട്രോൾ പമ്പിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു . കോർപ്പറേറ്റ് വൈറസ് ബാധിച്ച നരേന്ദ്ര മോദിക്ക് പ്രതീകാത്മകമായി വാക്സിൻ കുത്തി വയ്പ്പ് നടത്തിയ വേറിട്ട പ്രതിഷേധം ജനശ്രദ്ധ ആകർഷിച്ചു .
കോർപ്പറേറ്റ് മുതലാളിമാർക്ക് ദല്ലാൾ പണി നടത്തുന്ന ഏർപ്പാട് നരേന്ദ്ര മോദിയും , കേന്ദ്ര സർക്കാരും അവസാനിപ്പിക്കണമെന്ന്ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു . ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .
ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുത്തലിബ് കൂളിയങ്കാൽ അധ്യക്ഷം വഹിച്ച ചടങ്ങിന് ജില്ല സെക്രട്ടറി ഇ എൽ നാസർ കൂളിയങ്കാൽ സ്വാഗതവും, മണ്ഡലം സെക്രട്ടറി നൗഷാദ് കൊത്തിക്കൽ നന്ദിയും പറഞ്ഞു. സുഹൈൽ കൂളിയങ്കാൽ, സാനി പടന്നക്കാട്, ഷാഫി ബാവ നഗർ , റഷീദ് പി കെ, മുനീർ പി കെ, ഹംസാലി, ശരീഫ് സി കെ തുടങ്ങിയവർ സംബന്ധിച്ചു .