മംഗളൂരു : ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളുമായുള്ള എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവിനെ മംഗളുരു കദ്രി പോലീസ് അറസ്റ്റ് ചെയ്തു . കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അജിനാസിനെയാണ് (25) 16,80,000 രൂപ വിലമതിക്കുന്ന 840 എൽഎസ്ഡി സ്ട്രിപ്പുകൾ അറസ്റ്റ് ചെയ്തത് . ദൈവങ്ങളുടെയും മറ്റുമുള്ള പടങ്ങൾ ഉൾപ്പെട്ട എൽഎസ്ഡി മയക്കുമരുനിന്റെ ഒരു സ്ട്രിപ്പിന് 2,000 രൂപ മുതൽ 6,000 രൂപ വരെയാണ് പ്രതി ഇടക്കിയിരുന്നത് . നേരെത്തെ കേരളം, ഗോവ, മംഗളൂരു എന്നിവിടങ്ങളിലെ നിഷ പാർട്ടികളിൽ പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.
ഒരു വലിയ മയക്ക് മരുന്ന് ശേഖരമാണ് പിടികൂടിയതെന്നും ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനായുള്ള ഏജന്റ്മാരും ഇവരുടെ പിന്നിൽ ഉണ്ടെന്ന് പോലീസ് കരുതുന്നു . ഇതിൽ ഉൾപ്പെട്ട എല്ലാവരേയും ഞങ്ങൾ അന്വേഷിച്ച് പിടികൂടുക തന്നെ ചെയ്യുമെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി . മയക്കു മരുന്നു പിടികൂടിയ പോലീസ് സംഘത്തിന് 10,000 രൂപ പാരിതോഷികം കമ്മീഷണർ പ്രഖ്യാപിച്ചു.
ഹൈന്ദവദൈവങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തവും പ്രകോപനപരവുമായ ചിത്രങ്ങളാണ് ഇത്തരം എൽ എസ് ഡി മയക്കുമരുന്നുകളിൽ ഉപോയോഗിക്കുന്നത് .ഇത് വിശ്വാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.