സംസ്ഥാനത്ത് ഇന്ന് 14,233പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 13,433 മരണം 173 രോഗമുക്തി 15,355 കാസര്‍കോട് 499
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർകോട് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി.തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂർ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂർ 613, കോട്ടയം 635, ഇടുക്കി 559, കാസർകോട് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂർ 8, കാസർകോട് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂർ 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർകോട് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,30,743 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 31,510 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്, 543 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 499 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 543 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3801 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21126 പേര്
വീടുകളില്‍ 20268 പേരും സ്ഥാപനങ്ങളില്‍ 858 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21126 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2657 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 1437, ആന്റിജന്‍ 1201, ട്രൂനാറ്റ് 19). 1275 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1245 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 444 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 543 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
76633പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 72227 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 15.3