മുസ്ലിം ലീഗ് നേതാവ്
ബെള്ളിപ്പാടി മുഹമ്മദ് ഹാജി നിര്യാതനായി.
ബോവിക്കാനം: മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗവും പൗര പ്രമുഖനുമായ ബെള്ളിപ്പാടി യിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77 വയസ്സ്) മംഗലാപുരത്തെ സ്വകാര്യ ആശുപത്രി യിൽനിര്യാതനായി.
വാർഡ് മുസ്ലിം ലീഗിലും, ജമാ അത്ത് കമ്മിറ്റി യിലും പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ഭരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയാണ്.
ബീഫാത്തിമയാണ് ഭാര്യ.
അബ്ദുല്ല ബെള്ളിപ്പാടി, (എക്സൈസ് പ്രിവെൻ്റ് ഓഫീസർ) ബഷീർ, മുനീർ, ജമീല, റാബിയ മക്കളാണ്.
മരുമക്കൾ:സലീന, സുബൈദ,റസീന, നസീർ അഹമ്മദ് മംഗലാപുരം), അബ്ദുൾ ഖാദർ (ആലംപാടി ).
സഹോദരങ്ങൾ:
ബീഫാത്തിമ്മ, പരേതയായ നബീസ.
മയ്യിത്ത് ബുധനാഴ്ച
രാവിലെ ബെള്ളിപ്പാടി ജുമാമസ്ജിദിൽ
ഖബറടക്കും.