സേവനത്തിൽ മാതൃക സൃഷ്ടിച്ച് യൂത്ത് ലീഗ് വൈറ്റ്ഗാർഡ്.
ബാലനടുക്കം തോടിന് നടപ്പാലം നിർമ്മിച്ചു.
ബോവിക്കാനം: ബാലനടുക്കം തോടിന് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ താൽക്കാലിക നടപ്പാലം നിർമ്മിച്ചു.ബാലനടുക്കം ഭാഗത്തെ നിരവധി കുടുംബങ്ങൾക്ക് മുസ്ലിയാർ നഗർ വഴി
ബോവിക്കാനത്ത്
എത്താനുള്ള എളുപ്പ വഴിയാണിത്.
തെങ്ങും കവുങ്ങും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്.
ബാലനടുക്കം – എട്ടാം മൈൽ തോട് മാലിന്യം നീക്കം ചെയ്ത് ഇരുവശവും ഭിത്തി കെട്ടി കൃഷിയിടം സംരക്ഷിച്ച് കോൺഗ്രീറ്റ് നടപ്പാലം നിർമ്മിക്കണ മെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കാണണ മെന്ന് മുസ്ലിംയൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഷെരീഫ് കൊടവഞ്ചി,
മൻസൂർമല്ലത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ
അഡ്വ. ജുനൈദ്, നസീർ മൂലടുക്കം,അഷ്റഫ് ബോവിക്കാനം,എം.എ. അഷ്റഫ്, അസീസ് തൗഫീഖ് നഗർ, കബീർ മുസ്ല്യാർ നഗർ, മുനീർ പറ,ഷാഹിദ് പൊവ്വൽ നേതൃത്വം നൽകി.