കാലിക സന്ദേശവുമായി
‘സ്മാർട്ട് ഫോൺ’ ഹ്രസ്വ ചിത്രം ശ്രദ്ധ നേടി
പാലക്കുന്ന്: അടുത്ത ഗ്രാമത്തിലെ വലിയ വീട്ടിൽ അടുക്കള ജോലിയിൽ തിരക്കിലായ വീട്ടമ്മയ്ക്ക് മകളുടെ ടീച്ചറുടെ ഫോൺവിളി . സ്മാർട്ട് ഫോണില്ലെങ്കിൽ മകളുടെ പഠിപ്പ് മുന്നോട്ട് നീങ്ങാൻ പ്രയാസമായിരിക്കു
മെന്ന ടീച്ചറുടെ മുന്നറിയിപ്പ്, കേറി താമസിക്കാൻ നല്ലൊരു കൂരപോലുമില്ലാത്ത ആ അമ്മയെ കുറച്ചൊന്നുമല്ല തളർത്തിയത്. തൊട്ടപ്പുറത്തുനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഗൃഹനാഥൻ, ആ സ്ത്രീ ഉമ്മറത്തു വെച്ചിരുന്ന പഴയ ഫോൺ അബദ്ധം അഭിനയിച്ചു ചവിട്ടിപൊളിക്കുന്നു. അവരുടെ മകൾക്ക് പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ ഒരു കാരണം മാത്രമായിരുന്നു അത്. അമ്മയോടൊപ്പം സ്മാർട്ട് ഫോൺ ലഭിച്ച മകളുടെ സന്തോഷവും കണ്ട് നല്ല മനസുള്ള ആ വീട്ടുകാരൻ മടങ്ങുന്നതോടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ‘സ്മാർട്ട് ഫോൺ’ എന്ന് പേരിട്ട ചിത്രം അവസാനിക്കുന്നു. കോവിഡ് കാല ഓൺ ലൈൻ പഠനത്തിലെ പിന്നമ്പുറ നൊമ്പരങ്ങൾ സന്ദേശ രൂപത്തിൽ
സൻഡെ ഫൺ മീഡിയ ബാനറിൽ ശർമിള റാവുവാണ് നിർമിച്ചത് . കഥ, തിരക്കഥ ബിജു കളനാട്. ഷിജു ക്യാമറയും സംഗീതം ഹരിമുരളിയും. ശ്രീനാഥ് നാരായണൻ , ഷീബ രാജപുരം, ഹരി ശിൽപി, സുകു പള്ളം പ്രീതി, ദേവിക എന്നിവർ അഭിനേതാക്കളായി സി.കെ. രാജേഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഓൺലൈനിൽ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.