ഇരു വൃക്കയും തകരാറിലായ
കപ്പൽ ജീവനക്കാരന് സഹപ്രവർത്തകരുടെ കൈത്താങ്ങ്
പാലക്കുന്ന് : ഇരു വൃക്കIയും തകരാറിലായ കപ്പൽ ജീവനക്കാരന് സഹപ്രവർത്തകരുടെ കൈത്താങ്ങ്.
പാലക്കുന്ന് ആറാട്ട്കടവിലെ ക്ഷീരകർഷകൻ സുകുമാരന്റെയും
ലീലയുടെയും മകനായ ശ്യാംകുമാറിന് (31) രണ്ട് വൃക്കകളും മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മർച്ചന്റ് നേവി ജീവനക്കാരുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് സൈലേഴ്സ് ക്ലബ് സ്വരൂപ്പിച്ച ഒരു ലക്ഷം രൂപ പ്രസിഡന്റ് കെ.വി. അശോകൻ, സെക്രട്ടറി സി. പ്രസന്നകുമാർ, ട്രഷറർ കെ.വി. മണി, കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ ‘ന്യുസി’യുടെ നിർവാഹക സമിതി അംഗം വി. സജിത്ത് എന്നിവർ ആറാട്ട് കടവിലെ വീട്ടിലെത്തി ശ്യാംകുമാറിന് കൈമാറി. ചികിത്സക്കായി ഭീമാമായ തുക വേണ്ടി വരും. നാട്ടുകാർ സഹായനിധി കമ്മിറ്റി രൂപികരിച്ച് പ്രവർത്തിക്കുന്നുണ്ട്.